പൊന്നാനി: ജവഹർ ബാൽ മഞ്ച് തെയ്യങ്ങാട് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ കാമ്പയിൻ നടത്തി.
പൊന്നാനി പോലീസ് സബ്ബ് ഇൻസ്പെക്ടർ ടി.ആനന്ദൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ബ്ലോക്ക് കോഡിനേറ്റർ എം. ഫൈസൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും,ദൂഷ്യഫലങ്ങളെ കുറിച്ചുംജവഹർ ബാൽ മഞ്ച് ജില്ലാ കോഡിനേറ്റർ നിസാർ തോട്ടോളി ക്ലാസ് എടുത്തു.
ജെ.ബി.എം തിത്തിലി എന്ന പേരിൽ കുട്ടികളുടെ ഫുട്ബോൾ ക്ലബ്ബ് രൂപീകരണവും ടീം അംഗങ്ങൾക്ക് ജഴ്സി വിതരണവും നടത്തി. ജവഹർ ബാൽ മഞ്ച് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത മുഹമ്മത് ഹിഷാമിന് സ്വീകരണവും നൽകി.
ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, നബീൽ നൈതല്ലൂർ, നുറുദ്ധീൻ പോഴത്ത്, ഉസ്മാൻ തയ്യങ്ങാട്, സി. ജാഫർ, തോറയിൽ വാസുദേവൻ, മുനവ്വിർ എന്നിവർ പ്രസംഗിച്ചു.
ജവഹർ ബാൽ മഞ്ച് തെയ്യങ്ങാട് യൂണിറ്റ് ഭാരവാഹികളായി പി. സനൽ (പ്രസിഡണ്ട്), ജിൻ ഷാദ്, മുനവ്വർ (വൈസ് പ്രസിഡണ്ട്), ഷെഹിൻ ഷാൻ (ജനറൽ സെക്രട്ടറി), ഷാഹിൽ, കെ.പി. ആഷിക്ക് (ജോ: സെക്രട്ടറി), ഇസ്മായിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.