തിരുവനന്തപുരം: കേരളത്തിലെ 44 നദികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിക്കപ്പെട്ട ഗ്രീൻ റിവർ എർത്ത് ഇൻഷ്യേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് നെയ്യാറ്റിൻകര ഗ്രാമം നെയ്യാർ തീരത്ത് വ്യവസായ നിയമവകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും.
ഭൂമിക്ക് വേണ്ടി, ജീവജലത്തിന് വേണ്ടി, നാളേയ്ക്ക് വേണ്ടി ഇതിൽ അണിചേരാൻ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥന നടത്തിയിട്ടുണ്ട്. നെയ്യാർ തീരം ഈ ബ്രഹദ് പദ്ധതിയുടെ ഉദ്ഘാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടതിൽ നഗരസഭയും അഭിമാനിക്കുന്നു.
നദികൾ പ്രകൃതിയുടെ പ്രിയ സഖികൾ. നദികൾ മണ്ണിൻ്റെ ജീവനാഡികൾ. അവ മാലിന്യം വലിച്ചെറിയാനുള്ള ഇടങ്ങളല്ല. അവ സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ലെന്ന് വന്നേക്കാം. എങ്കിലും അവയെ മലിനപ്പെടുത്താതിരിക്കാൻ നമുക്ക് കഴിയും.
കേരളത്തിലെ നദിമലീനീകരണത്തിനെതിരെ ജനാവബോധം വളർത്തി യെടുക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനം ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കുകയാണ്.
നെയ്യാറ്റിൻകരയിലെ കൗൺസിലർമാരും തൊട്ടടുത്തുള്ള പഞ്ചായത്ത് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങൾ ഈ ചടങ്ങിന് ആശംസകൾ അർപ്പിക്കും.