അയർലണ്ടിലെ ദേശീയ പോലീസ്, സുരക്ഷാ സേനയായ ആൻ ഗാർഡ സോച്ചനെ യിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് 2025ലെ റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27 വ്യാഴാഴ്ച മൂന്നു മണി വരെ അപേക്ഷകൾ സമർപ്പിക്കാം. 17,000-ത്തിലധികം ഗാർഡയും സ്റ്റാഫും അംഗങ്ങളായി ഉൾപ്പെടുന്ന സേനയില്‍ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഇതൊരു മികച്ച അവസരമാണ്.
ഗാർഡ ട്രെയിനിയുടെ റോളിനെക്കുറിച്ചും അപേക്ഷാ പ്രക്രിയയെക്കുറിച്ചും വിശദമായ വിവരങ്ങൾ കാൻഡിഡേറ്റ് ഇൻഫർമേഷൻ ബുക്ക്‌ലെറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഈ ബുക്ക്‌ലെറ്റ് ശ്രദ്ധാപൂർവ്വം വായിക്കാൻ ഗാര്‍ഡ ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിക്കുന്നു.
36 ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണ് ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഭാഗം. ഈ പരിശീലനം 12 ആഴ്ച നീണ്ടുനിൽക്കുന്ന മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.