ബംഗളൂരു: 2024-25 സീസണിലെ ഐസ്എല്ലിന്റെ പ്ലേ ഓഫ് ഉറപ്പിച്ച് ബംഗളൂരു എഫ്സി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ബംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചത്.
ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാഹുൽ ബേക്കേയാണ് ബംഗളൂരുവിനായി ഗോൾ നേടിയത്. മത്സരത്തിന്റെ 37-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ 37 പോയിന്റായ ബംഗളൂരു പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. പരാജയത്തോടെ ചെന്നൈയിൻ എഫ്സി പ്ലേ ഓഫിലെത്താതെ പുറത്തായി.