എബിസി ടാക്കീസ് ഷോർട്ട് ഫിലിം ഫെസ്റ്റിവല്‍: എന്‍ട്രികള്‍ ക്ഷണിച്ചു

കൊച്ചി: എബിസി ടാക്കീസ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 15വരെയാണ് മത്സരത്തിനായി എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള കാലയളവ്. ജൂണില്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കും. മൂന്ന് ലക്ഷം രൂപയ്ക്കടുത്തുള്ള സമ്മാനതുകയാണ് വിജയികളെ കാത്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രേക്ഷകര്‍ക്ക് സൗജന്യമായി സിനിമകള്‍ കാണാം എന്നതാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് സംഘാടകര്‍ അറിയിച്ചു.  സംഘാടകരായ ഷാലിബദ്രാ ഷാ, പിഎന്‍ ഗുണദീപ്, സ്ലീബ വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിവരങ്ങള്‍ക്ക്: www.abctalkies.com, 9847047701

സെൽഫി വീഡിയോ അയക്കൂ, വനിതാ ദിനത്തിൽ പുറത്തിറങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഷോർട്ട് ഫിലിമിൽ പങ്കാളിയാവാം

ശ്രീനിഷ് അരവിന്ദ് അഭിനയിച്ച ഷോര്‍ട്ട് ഫിലിം വരുന്നു; ‘റണ്‍വേ’യിലെ ഗാനം എത്തി

By admin