കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി. 5 ലക്ഷം വീതം 10 ലക്ഷം രൂപയാണ് മക്കൾക്ക് കൈമാറിയത്.
ദമ്പതികളെ കാട്ടാനയുടെ ചവിട്ടേറ്റ് മരിക്കുകയായിരുന്നു എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.
ദമ്പതികളെ കാട്ടാന ചവിട്ടേറ്റ് നെഞ്ചും തലയും തകർന്നു പിന്നീട് ഇരുവരെയും വലിച്ചെറിഞ്ഞതോടെ ശരീരങ്ങളിൽ ആഘാതം ഉണ്ടായതും മരണത്തിന് കാരണമായി.
ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ സ്ഥിരതാമസക്കാരായിരുന്ന ദമ്പതികൾ രാവിലെ കശുവണ്ടി ശേഖരിക്കാനെത്തിയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
പിന്നാലെ വാർത്ത പുറംലോകം അറിഞ്ഞതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.