തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കാലയില്‍ പ്രതി അഫ്‌നാന്‍ മാത്രമെന്ന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍. എല്ലാവരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക ഉപയോഗിച്ചാണെന്നും ആയുധം കണ്ടെത്തിയെന്നും ഐജി വ്യക്തമാക്കി.
കൂട്ടക്കൊലപാതകത്തെക്കുറിച്ച് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഐജി പറഞ്ഞു. പ്രതി സഞ്ചരിക്കാനുപയോഗിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിലവില്‍ ഒന്നും പറയാറായിട്ടില്ല. എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് നിലവില്‍ പറയാന്‍ ആകില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.
ലഹരി ഉപയോഗം നടന്നിട്ടുണ്ടോ എന്നറിയണമെങ്കില്‍ പരിശോധന ഫലം വരണം. നിലവില്‍ പ്രതി ആശുപത്രിയില്‍ ആയതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.