Maha Shivratri 2025: ഇന്ത്യയിലെ പ്രധാനപ്പെട്ട ശിവരാത്രി ആഘോഷസ്ഥലങ്ങള്‍

2025 ഫെബ്രുവരി 26 ന് ആഘോഷിക്കുന്ന മഹാശിവരാത്രി ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. രാജ്യത്തെ ഹിന്ദുമതവിശ്വാസികള്‍ അതീവ പ്രാധാന്യത്തോടെ ഈ ദിനം ആചരിക്കുകയും ശിവരാത്രി വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. ശിവരാത്രി ആചരിക്കുന്നവർക്ക് അവരുടെ പാപങ്ങൾ ശുദ്ധീകരിക്കാനും അഭിവൃദ്ധി നേടാനും കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 

ശിവരാത്രി ദിവസം ഭക്തർക്ക് സന്ദർശിക്കാൻ കഴിയുന്ന കേരളത്തിലെയും കേരളത്തിന് പുറത്തെയും പ്രധാനപ്പെട്ട ശിവരാത്രി ആഘോഷസ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ആലുവാ ശിവക്ഷേത്രം

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ആലുവാ ശിവക്ഷേത്രം. എറണാകുളം ജില്ലയിലെ ആലുവയില്‍ പെരിയാറിന്റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ആലുവാ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നു. 

2. വടക്കുംനാഥ ക്ഷേത്രം

108 ശിവാലയ സ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. വടക്കുംനാഥ  ക്ഷേത്രത്തിൽ ആഘോഷിക്കുന്ന പ്രധാന ഉത്സവം മഹാ ശിവരാത്രി തന്നെയാണ്. 

3. വൈക്കം ശിവക്ഷേത്രം

കോട്ടയം ജില്ലയിലെ വൈക്കം നഗര ഹൃദയത്തിലാണ് ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

4. ആഴിമല ശിവക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ പുളിങ്കുടിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. 58 അടി ഉയരമുള്ള ഗംഗാധരേശ്വര രൂപത്തിലുള്ള കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ്.

5. വരാണസി 

ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളാണ് രാജ്യത്തെ പേരുകേട്ട ഒരു ശിവരാത്രി ആഘോഷം. കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കാൻ ഈ സമയത്ത് ആയിരക്കണക്കിന് ഭക്തരാണ് എത്തുക. 

6. മുരുഡേശ്വര ക്ഷേത്രം

കര്‍ണാടകയിലെ ഉത്തര കന്നടയിലുള്ള മുരുഡേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളും ഏറെ പേരുകേട്ടതാണ്. ഇവിടെ കടലിനോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവരാത്രിയാകുമ്പോള്‍ ഭക്തരുടെ പ്രവാഹമാണിവിടെ. 

7. ഋഷികേശ്

ഉത്തരാഖണ്ഡിലെ ഋഷികേശും ശിവരാത്രി ആഘോഷങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. നീല്‍കാന്ത് മഹാദേവ ക്ഷേത്രം, ത്രയംബകേശ്വര്‍ ക്ഷേത്രം എന്നിങ്ങനെയുള്ള ക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷങ്ങള്‍ നടക്കാറുണ്ട്. 

8. മാണ്ഡി ഭൂത്നാഥ ക്ഷേത്രം

ഹിമാചല്‍ പ്രദേശിലെ മാണ്ഡി ഭൂത്നാഥ ക്ഷേത്രവും ശിവരാത്രി ആഘോഷങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇവിടത്തെ ‘ഇന്‍റര്‍നാഷണല്‍ മാണ്ഡി ശിവരാത്രി ഫെയര്‍’ എന്ന മേളയും ഏറെ പ്രശസ്തമാണ്. ധാരാളം ടൂറിസ്റ്റുകളും ഈ സമയത്ത് ഇവിടെ എത്താറുണ്ട്. 

By admin