കൂടപ്പിറപ്പിനെ ഉള്‍പ്പെടെ ക്രൂരമായി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷയിലാണു പ്രതി അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെത്തിയത്. വെഞ്ഞാറമൂട്ടില്‍നിന്നു പുത്തന്‍പാലം വഴി നെടുമങ്ങാട്ടേക്കു പോകുന്ന വഴിയില്‍ പേരുമല ജംക‌‌്ഷനു സമീപത്താണ് അഫാന്റെ വീട്. പരിചയമുള്ള ഓട്ടോ ഡ്രൈവറെ ഫോണില്‍ വിളിച്ചു വീട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ഇയാൾ ഓട്ടോയില്‍ സഞ്ചരിച്ചത്.
ഓട്ടോ പുറത്തു നിര്‍ത്തിയ ശേഷം അഫാന്‍ നേരെ സ്‌റ്റേഷനിലെത്തി മുന്നിലിരുന്ന പൊലീസുകാരോട് താന്‍ ആറു പേരെ കൊലപ്പെടുത്തിയിട്ടാണു വരുന്നതെന്നു പറയുകയായിരുന്നു. മുന്നില്‍ നില്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍ കൊടുംകൊലയാളിയാണെന്ന് വിശ്വസിക്കാനാകാതെ പൊലീസുകാര്‍ ഞെട്ടി.
എന്നാല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ആരെയൊക്കെയാണു കൊന്നതെന്നും എങ്ങനെയാണു കൊന്നതെന്നും അഫാന്‍ വിവരിച്ചതോടെ വിവരം സ്ഥിരീകരിക്കാന്‍ പൊലീസുകാര്‍ വിവിധയിടങ്ങളിലേക്കു പാഞ്ഞു. ഒടുവില്‍ അഫാന്‍ പറഞ്ഞതൊക്കെ ശരിയാണെന്നു കണ്ടെത്തിയതോടെ തലസ്ഥാനത്തെ ചോരയില്‍ കുളിപ്പിച്ച കൂട്ടക്കൊലയുടെ വിവരങ്ങള്‍ കേട്ട് നാടാകെ ഞെട്ടിത്തരിച്ചു.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *