വിറ്റാമിൻ ഇയുടെ കുറവ്; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിൻ ഇ. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം, ക്യാൻസർ, ഓർമ്മക്കുറവ് തുടങ്ങിയ വിവിധ രോഗ സാധ്യതകളെ പ്രതിരോധിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ഇ ഏറെ ഗുണം ചെയ്യും. കൂടാതെ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും വിറ്റാമിന്‍ ഇ ആവശ്യമാണ്.
വിറ്റാമിൻ ഇയുടെ കുറവു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിൻ ഇയുടെ കുറവ് മൂലം ശരീരത്തില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വരണ്ട ചര്‍മ്മം
വിറ്റാമിന്‍ ഇ യുടെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ അകാരണമായി ചര്‍മ്മം വരളുകയാണെങ്കില്‍
ചിലപ്പോള്‍ അത് വിറ്റാമിന്‍ ഇ യുടെ കുറവു മൂലമാകാം.
2. തലമുടി കൊഴിച്ചില്‍
വിറ്റാമിന്‍ ഇ യുടെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടകാം.
3. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
വിറ്റാമിന്‍ ഇ യുടെ അളവ് കുറയുമ്പോള്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയും ഉണ്ടാകാം.
4. രോഗ പ്രതിരോധശേഷി ദുര്‍ബലമാകാം
രോഗ പ്രതിരോധശേഷി ദുര്‍ബലമാകുന്നതും ചിലപ്പോള്‍ വിറ്റാമിന്‍ ഇ യുടെ കുറവു മൂലമാകാം.
വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍:
ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകള്‍, പപ്പായ, ചീര, കിവി, അവക്കാഡോ, റെഡ് കാപ്സിക്കം, മാമ്പഴം തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍