കൊച്ചി: വിമൻ വെൽഫയർ സർവ്വീസസ് പാലാരിവട്ടം സെൻ്റ് മാർട്ടിൻ ഇടവകയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി ആരോഗ്യ സെമിനാർ നടത്തി. വികാരി ഫാ. തോമസ് വാളൂക്കാരൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
“മധ്യ വയസ്ക്കരായ സ്ത്രീകളുടെ ആരോഗ്യ പരിപാലനം ” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ലിസി ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. സുനി പി. തമ്പി ക്ലാസ് നയിച്ചു.
യോഗത്തിൽ വിമൻ വെൽഫയർ സർവ്വീസസ് പ്രസിഡൻ്റ് ഡോ. ഡിന്നി മാത്യു അധ്യക്ഷയായി. ആനിമേറ്റർ സിസ്റ്റർ മേരി മംഗലശ്ശേരി, സെക്രട്ടറി എൽസ സെബാസ്റ്റ്യൻ, ട്രഷറർ മേഴ്സി ഡേവി, ഡോ.മാർഗരറ്റ് ലൂക്കോസ് ,സൈന സണ്ണി, മേരി ജോസ്, മാഗി ജോസ്, ഓമന സെബാസ്റ്റ്യൻ, ബീന ജോജി, എന്നിവർ പ്രസംഗിച്ചു.