കൊച്ചി: വിമെൻ വെൽഫയർ സർവ്വീസസ് ഇടപ്പള്ളി ഫൊറോനയിലെ വിവിധ ഇടവകളിൽ നിന്നുള്ള ആനിമേറ്റേഴ്സിനെ സമർപ്പിത ദിനത്തിൽ ആദരിച്ചു.
ഇടപ്പള്ളി സെൻ്റ് ജോർജ്ജ് ഫൊറോന പാരീഷ് ഹാളിൽ നടന്ന ചടങ്ങ് ഫോറോന വികാരി ആൻ്റണി മഠത്തുംപടി ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡൻ്റ് ഡോ. ഡിന്നി മാത്യു അധ്യക്ഷത വഹിച്ചു.
ആനിമേറ്റർ സിസ്റ്റർ അൻസ, സെക്രട്ടറി ട്രീസ ജോൺ, ട്രഷറർ ഷീല ജോസ്, സിനി റോബിൻ, ആനി തോമസ് എന്നിവർ പ്രസംഗിച്ചു.
വിമെൻ വെൽഫയർ സർവ്വീസസ് ഇടപ്പള്ളി ഫൊറോനയിലെ ആനിമേറ്റേഴ്സിനെസമർപ്പിതദിനത്തിൽ ആചരിക്കുന്നു.വികാരി ഫാ. ആൻ്റണി മഠത്തുംപടി, പ്രസിഡന്റ് ഡോ. ഡിന്നി മാത്യു, സെക്രട്ടറി ട്രീസ ജോൺ, ട്രഷറർ ഷീല ജോസ് തുടങ്ങിയവർസമീപം.