ഡൽഹി: മഹാകുംഭമേളയില്‍ പങ്കെടുക്കാൻ നടി കത്രീന കൈഫും എത്തി. ഭര്‍ത്താവും നടനുമായ വിക്കി കൗശലിന്റെ മാതാവ് വീണയ്‌ക്കൊപ്പമാണ് കത്രീന പ്രയാഗ് രാജിലെത്തിയത്.
ഇത്തവണ ഇവിടെ വരാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാന്‍ സന്തോഷവതിയും നന്ദിയുള്ളവളുമാണ്. 

ദിവസം മുഴുവന്‍ ഇവിടെ ചെലവഴിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അന്നദാനത്തില്‍ പങ്കെടുക്കാനായത് അനുഗ്രഹമായി കരുതുന്നുവെന്ന് കത്രീന കൈഫ് പ്രതികരിച്ചു.

തിങ്കളാഴ്ച്ച പര്‍മര്‍ത് നികേത് ആശ്രമത്തില്‍ എത്തിയ നടി ആത്മീയ ഗുരുക്കളായ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നവരില്‍ നിന്ന് അനുഗ്രഹം വാങ്ങി. ത്രിവേണി സംഗമത്തില്‍ സ്‌നാനവും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *