മണ്ണാർക്കാട് : മണ്ണാർക്കാട് അട്ടപ്പാടി ചുരം റോഡിന്റെ ഇരു വശങ്ങളിലും കാലങ്ങളായി പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു പരിസ്ഥിതി മലിനീകരണം നടത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. മണ്ണാർക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുബൈറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷക്കാലമായി ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
വനത്തിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടുകൂടി ശേഖരിച്ച് തരം തിരിച്ച് ഹരിത കർമ്മ സേനയെ ഏൽപ്പിക്കുകയും ദൈനംദിന പെട്രോളിങ്ങും ശക്തമാക്കി . പൊതു ജനങ്ങൾക്കുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പ് ബോർഡുകളും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു
കൂടാതെ മറ്റു പരസ്യങ്ങൾ പതിച്ച പാറകൾ, ചുമരുകൾ എന്നിവ റീ പെയിൻറിംഗ് ചെയ്തു അട്ടപ്പാടിയുടെ തനത് സംസ്കാരവും ഗോത്ര പൈതൃകവും അനാവരണം ചെയ്യുന്ന ചുമർ ചിത്രങ്ങളും പരിസ്ഥിതി സംബന്ധമായ ആശയങ്ങളും ചിത്രീകരിച്ച് ചുരം റോഡ് ബ്യൂട്ടിഫിക്കേഷൻ ചെയ്യുകയാണിപ്പോൾ.
ഇത്തരത്തിലുള്ള റോഡിലെ 8 പ്രധാന ചുമരുകൾ, പാറകൾ കണ്ടെത്തി അട്ടപ്പാടിയുടെയും സൈലൻറ് വാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെയും ജൈവ പ്രാധാന്യവും സംസ്കാരവും വിളിച്ചോതുന്ന ചുമർ ചിത്രങ്ങളുടെ ചിത്രീകരണമാണ് ആരംഭിച്ചത്.
ഈ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ പങ്കാളിത്തം വഹിക്കുന്നത് മണ്ണാർക്കാട് അർബൻ ഗ്രാമീൺ സൊസൈറ്റി എന്ന സ്വകാര്യ സ്ഥാപനമാണ്. ഈ പ്രവർത്തികളിൽ സഹകരിക്കുന്നത് കാട്ടു തീ ജനകീയ പ്രതിരോധ സേനയാണ് ആദ്യത്തെ പാറ വര ക്കുന്നത് .നേച്ചർ ഗാർഡ്സ് ഇനിഷ്യേറ്റീവ്, മണ്ണാർക്കാട് റെയിഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസർവേഷൻ വളണ്ടിയേഴ്സ് എന്ന സന്നദ്ധ സംഘടനകൾ ആണ് .
അട്ടപ്പാടി ബ്ലോക്കിലെ റവന്യു ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാം ഈ പ്രവർത്തിയുമായി സഹകരിക്കുന്നുണ്ട്. അട്ടപ്പാടി ചുരം റോഡിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അട്ടപ്പാടിയെക്കുറിച്ചും ഈ പ്രദേശത്തിന്റെ ജൈവ പ്രാധാന്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതും അമൂല്യമായ ജൈവസമ്പത്ത് മാലിന്യ മുക്തമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുക എന്നുള്ളതും ഈ പദ്ധതിയുടെ പ്രാഥമിക ഉദ്ദേശലക്ഷ്യങ്ങളാണ് .
വിവിധ ഘട്ടങ്ങളിലായി ഒരു മാസം കൊണ്ട് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തത് മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ സി അബ്ദുൾ ലത്തീഫാണ് . മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ സുബൈർ അധ്യക്ഷത വഹിച്ചു .കാട്ടുതീ പ്രതിരോധ സേന സെക്രട്ടറി അനിത പൊന്നാനി സ്വാഗതം പറഞ്ഞു.
മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് അഷറഫ്, ആർട്ടിസ്റ്റ് പ്രമോദ് പള്ളിയിൽ , കാട്ടുതീ പ്രസിഡണ്ട് ഉണ്ണി വരദം, പാലക്കാട് സ്വാമി, മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, എൻ.ജി.ഐ പ്രവർത്തകർ എന്നിവർ സംയുക്തമായി ഈ പരിപാടിക്ക് നേതൃത്വം നൽകി.കാട്ടുതീ പ്രതിരോധ സേന സെക്രട്ടറി അനിത പൊന്നാനി സ്വാഗതം പറഞ്ഞു