പാലാ: കാലാനുസൃതമായി വാർത്ത കണ്ടെത്തി അധികൃതരുടെ മുന്നിൽ എത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ വേണമെന്ന് പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ ബിജി ജോജോ ആവശ്യപ്പെട്ടു.
പാലായിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനവും, തിരിച്ചറിയൽ കാർഡ് & പ്രസ് സ്റ്റിക്കർ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആക്ടിംഗ് ചെയർപേഴ്സൺ ബിജി ജോജോ. ജില്ലാ പ്രസിഡന്റ് ജോസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സിനീയർ വൈസ് പ്രസിഡന്റ് കണ്ണൻ പന്താവൂർ, സംസ്ഥാന സെക്രട്ടറി സലീം മൂഴിക്കൽ, സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന സമിതി അംഗം ഉണ്ണികൃഷ്ണൻ കൊല്ലം,ബെയ്ലോൺ എബ്രാഹം, എ.ആർ രവീന്ദ്രൻ ഏറ്റുമാനൂർ, രാജേഷ് കുര്യാനാട്, ഷാജി വാഴൂർ എന്നിവർ പ്രസംഗിച്ചു.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി ജോസ് ചെറിയാൻ ,പാലാ( ജില്ലാ പ്രസിഡന്റ്), എ.ആർ രവീന്ദ്രൻ ഏറ്റുമാനൂർ ( ജില്ലാ വർക്കിംഗ് പ്രസിഡന്റ്), രാജേഷ് കുര്യാനാട്, എം.ആർ രാജു രാമപുരം ( വൈസ് പ്രസിഡന്റമാർ), ബിജു ഇത്തിതറ (ജില്ലാ സെക്രട്ടറി) ,ബെയ്ലോൺ എബ്രാഹം (ജില്ലാ വർക്കിംഗ് സെക്രട്ടറി), ഷാജി വാഴൂർ (ജില്ലാ കോർഡിനേറ്റർ),സജി എരുമേലി ( ജില്ലാ ജോയിന്റ് കോർഡിനേറ്റർ), അജേഷ് ജോൺ( ട്രഷറർ) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയായും, ജില്ലാ കമ്മിറ്റി അംഗങ്ങളായി കെ.പി അനീൽകുമാർ കിടങ്ങൂർ, സുനിത സജി കടുത്തുരുത്തി, ജിബിൻ പി.എസ്, സന്ധ്യ കെ.എസ്, ജോബിൻ ജോസ് ഉൾപ്പെടെ പതിനാല് അംഗ ജില്ലാ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.