പെൺകുട്ടികൾ താമസിക്കുന്ന അനാഥാലയത്തിലേക്ക് രാത്രി കല്ലെറിഞ്ഞു; ചോദ്യംചെയ്ത യുവാവിനെ കുത്തിയെന്ന് ആരോപണം

തിരുവനന്തപുരം: അനാഥാലയത്തിൽ കല്ലെറിഞ്ഞ അക്രമികളെ ചോദ്യംചെയ്തതിന് യുവാവിനെ കത്തി കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു. തിരുവനന്തപുരം കോവളം കെ.എസ് റോഡ് രത്ന വിലാസത്തിൽ  അഭിലാഷിനാണ് (21) കുത്തേറ്റത്. ശനിയാഴ്ച രാത്രി പത്തോടെ കോവളത്തെ പെൺകുട്ടികൽ താമസിക്കുന്ന അനാഥാലയത്തിലേക്ക് പ്രതികൾ കല്ലെറിഞ്ഞത് അഭിലാഷ് ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. 

അക്രമി സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരിൽ ഒരാളായ കോവളം മുട്ടയ്ക്കാട് അരിവാൾ കോളനി സ്വദേശി കാട്ടിലെ കണ്ണൻ എന്ന വിമൽ മിത്രയെ(25) ആണ് ഇന്ന് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന അമൽ, അബി, അക്ഷയ്, വിഷ്ണു എന്നിവർ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുന്നതായും കോവളം പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിന് കുറ്റം ചുമത്തി കേസെടുത്തു. പ്രതികളും പരാതിക്കാരനുമായി വ്യക്തി വൈരാഗ്യമുണ്ടെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ടെന്നും അന്വേഷണം നടത്തുന്ന കോവളം  പൊലീസ് അറിയിച്ചു.

Read also: വെൽഡിങ് സെറ്റിൽ നിന്ന് തീപടർന്ന് റിപ്പയറിങ് സ്ഥാപനം കത്തിനശിച്ചു; ഫയർഫോഴ്സ് ഇടപെടലിൽ ഒഴിവായത് വൻദുരന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin

You missed