പാലക്കാട്: പാലക്കാട്ടെ പ്രശസ്ത അഭിഭാഷകനായ സി മോഹൻറാമിന്റെ നാലു പതിറ്റാണ്ട് കാലത്തെ സേവനങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹത്തെ ജൂനിയർ അഭിഭാഷകർ ആദരിച്ചു.
മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷൻ പി.പ്രേംനാഥിന്റെ അധ്യക്ഷതയിൽ മലമ്പുഴ ഹോട്ടൽ ഗോവർധന സാമോസിൽ ചേർന്ന യോഗത്തിൽ മുൻ കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടർ കെ.സത്യൻ മുഖ്യാതിഥി ആയിരുന്നു.
വടക്കാഞ്ചേരി പോക്‌സോ കോടതി ജില്ലാ ജഡ്ജി മിനി. ആർ.മേനോൻ, കോഴിക്കോട് ലേബർ കോടതി ജില്ലാ ജഡ്ജി രാജീവ് ജയരാജ്, മുൻ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ടി.ഗിരി, അഡ്വ.മിനി ഫ്രാൻസിസ്, അഡ്വ.ലത ജയരാജ്, അഡ്വ.അജിത, അഡ്വ. എം.പി.രവി, അഡ്വ.എം. രവീന്ദ്രൻ, അഡ്വ. കൃഷ്ണാനന്ദ്, അഡ്വ. ഡി.ഷൈജ, അഡ്വ.അനൂപ്, അഡ്വ. വനിത, അഡ്വ.അശ്വിൻ, അഡ്വ.വിഷ്ണു, അഡ്വ.അനിഷദ്, വക്കീൽ ഗുമസ്ഥന്മാരായ കാസിം , പ്രകാശൻ, എന്നിവർ പ്രസംഗിച്ചു.