കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ മൂന്നാഴ്ചക്കുള്ളില്‍ പ്രതികള്‍ കീഴടങ്ങണമെന്ന് ഹൈകോടതി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ കമിഷന് മുമ്പാകെ ഹാജരാകാന്‍ ഹൈകോടതി നിര്‍ദേശം നൽകിയത്. പ്രതികളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.
കോടതിയെ സമീപിച്ച മുഖ്യപ്രതികളൊഴികെയുള്ള മറ്റ് പ്രതികളോടാണ് അന്വേഷണ കമിഷന് മുമ്പാകെ മൂന്നാഴ്ചക്കുള്ളില്‍ ഹാജരാകാന്‍ ഹൈകോടതി നിര്‍ദേശിച്ചത്. അന്വേഷണ കമിഷന് മുമ്പാകെ ഹാജരാകുന്ന പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം പാതിവില തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ലാലി വിന്‍സന്റ് അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്ന നിരീക്ഷണത്തിലാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ അന്വേഷണ കമിഷന്‍ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി പറഞ്ഞു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
court order
ERANAKULAM
eranakulam news
eveningkerala news
eveningnews malayalam
KERALA
Kerala High Court
Kerala News
LATEST NEWS
LOCAL NEWS
TRENDING NOW
കേരളം
ദേശീയം
വാര്‍ത്ത