കുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിന അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. വാഹനങ്ങള്‍ അലങ്കരിക്കുന്നതിനും സുരക്ഷയ്ക്കും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനുമുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി രാജ്യത്തി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് കര്‍ശനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ആഘോഷങ്ങള്‍ റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും ഗതാഗതം തടസ്സപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കാനാണ് ഈ നടപടികള്‍ ലക്ഷ്യമിടുന്നത്.
നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വാഹനങ്ങളുടെ മുന്‍വശത്തോ പിന്‍വശത്തോ വിന്‍ഡ്ഷീല്‍ഡുകളില്‍ ടിന്റ് ചെയ്യുന്നതോ സ്റ്റിക്കറുകള്‍ പതിക്കുന്നതോ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് വിലക്ക്.
കൂടാതെ, സ്റ്റിക്കറുകളോ റാപ്പുകളോ മറ്റേതെങ്കിലും സാമഗ്രികളോ ഉപയോഗിച്ച് വാഹനത്തിന്റെ യഥാര്‍ത്ഥ നിറം മൂടുന്നത് അനുവദനീയമല്ല. വാഹനങ്ങളെ തിരിച്ചറിയാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കുന്നതിന് എല്ലാ വാഹനങ്ങളുടെയും മുന്നിലും പിന്നിലും നമ്പര്‍ പ്ലേറ്റുകള്‍ എല്ലായിപ്പോഴും പൂര്‍ണ്ണമായി ദൃശ്യമായിരിക്കണമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.