തല്ല്, ചവിട്ട്, കസേരയിൽ കയറിനിന്ന് വരെ ഇടി; അറ്റ്‍ലാന്‍റ എയർപോർട്ടിൽ പൊരിഞ്ഞ വഴക്ക്, സംഘർഷം, വിമർശനം

എവിടെയാണ് എപ്പോഴാണ് തല്ലുണ്ടാകുന്നത് എന്ന് പറയാനാവില്ല. അതിപ്പോൾ എയർപോർട്ടായാലും ശരി ബസ് സ്റ്റാന്റായാലും ശരി റോഡരികോ മാർക്കറ്റോ മാളോ ഒക്കെയാണെങ്കിലും ശരി. സാധാരണയായി വിവിധ മെട്രോകളിൽ ഉണ്ടാകുന്ന തല്ലിന്റെയും വഴക്കിന്റെയും വീഡിയോകൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ, ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു എയർപോർ‌ട്ടിൽ നടന്ന പൊരിഞ്ഞ തല്ലിന്റെ വീഡിയോയാണ്. 

ഈ സംഭവം നടന്നിരിക്കുന്നത് ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാൻ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്പിരിറ്റ് എയർലൈൻസ് ടെർമിനലിലായിരുന്നു സംഭവം എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയിൽ യാത്രക്കാർ രണ്ട് ​ഗ്രൂപ്പുകളായി അങ്ങോട്ടും ഇങ്ങോട്ടും അടിക്കുന്നതും ഇടിക്കുന്നതും ചവിട്ടുന്നതും ഒക്കെ കാണാം. 

എന്തിന്റെ പേരിലാണ് ഈ തല്ല് നടന്നിരിക്കുന്നത് എന്ന് അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബോർഡിം​ഗ് ​ഗേറ്റിന് സമീപത്ത് നടന്ന തല്ല് കണ്ട് മറ്റ് യാത്രക്കാർ ആകെ അമ്പരന്ന് നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത് തികച്ചും ലജ്ജാകരമായ പ്രവൃത്തിയാണ് എന്നൊക്കെ ആളുകൾ പറയുന്നതും വീഡിയോയിൽ കേൾക്കാവുന്നതാണ്. 

യുഎസ്സിൽ നിന്നുള്ള ടിഎംസെഡും പറയുന്നത് എയർപോർട്ട് ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ച് സജീവമായി അന്വേഷിക്കുന്നുണ്ട് എന്നാണ്. ഫോക്സ് 5 അറ്റ്ലാൻ്റ പറയുന്നതനുസരിച്ച്, ഫെബ്രുവരി 19 -നാണ് ഈ സംഘർഷം ഉണ്ടായിരിക്കുന്നത്. 

പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയിൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തല്ലുണ്ടാക്കുന്നത് കാണാം. അതുപോലെ കസരേകളിലും മറ്റും കയറി ആളുകൾ അതിൽ നിന്നും രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാവുന്നതാണ്. എന്തായാലും, ആളുകൾ കൂടുന്ന എയർപോർട്ട് പോലൊരിടത്ത് ഇത്തരത്തിലൊരു രം​ഗം സൃഷ്ടിച്ചതിനെ സോഷ്യൽ മീഡിയയിൽ ആളുകൾ വിമർശിച്ചു. 

വരന്റെ വീട്ടിലേക്ക് പോകാനൊരുങ്ങി വധു, ഒന്നും രണ്ടുമല്ല ബുൾഡോസറുകൾ അനേകം മുറ്റത്ത്, വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed