കോട്ടയം:  ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുത്ത ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിനി ആദിത്യ മനോജിനെ അഭിനന്ദിച്ചു.
എൻ.സി.സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 24 തീയതി ചാഴികാട്ട് ഹാളിൽ വച്ച് നടത്തിയ അനുമോദന സമ്മേളനത്തിൽ കോളേജ് മാനേജർ റവ. ഫാ.അബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. സിൻസി ജോസഫ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ എൻ.സി.സി അലുംമ്നി അസോസിയേഷൻ പ്രസിഡൻറ് കേണൽ കെ. എൻ. വി. ആചാര്യ മുഖ്യപ്രഭാഷണം നടത്തി.
ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അഞ്ചു പി ബെന്നി,17 കേരള ബറ്റാലിയൻ ഹവിൽദാർ രജനീഷ് മൗര്യ,ബികോം രണ്ടാം വർഷ ക്ലാസ് അധ്യാപകനായ സിഎ . കുര്യൻ വി ജോൺ,കോളേജ് വൈസ് പ്രിൻസിപ്പാൾ  ഡോ. തോമസ് കെ.സി എന്നിവർ ആശംസകൾ അർപ്പിച്ചു.ആദിത്യ മനോജിന് കോളേജിന്റെ  വകയായി ഉപഹാരം സമർപ്പിക്കുകയും ചെയ്തു. എൻ.സി.സി കോർഡിനേറ്റർ ക്യാപ്റ്റൻ ജെയ്സ് കുര്യൻ കൃതജ്ഞത അർപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *