ബീജിങ്: വവ്വാലിൽ പുതിയ വൈറസ് ചൈനയിൽ കണ്ടെത്തി. കോവിഡ്-19 മഹമാരിക്ക് കാരണമായ വൈറസിന് സമാനമാണിതെന്നാണ് റിപ്പോർട്ട്.
ഈ വൈറസ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് ചൈനീസ് വൈറോളജിസ്റ്റുകളുടെ സംഘം പറയുന്നത്.
എച്ച്.കെ.യു5-കോവ്-2 (HKU5-CoV-2) എന്നാണ് വൈറസിന് പേര് നൽകിയിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വവ്വാലുകളിലെ വൈറസുകളെക്കുറിച്ചുള്ള വിപുലമായ ഗവേഷണത്തിലൂടെ “ബാറ്റ് വുമൺ” എന്നറിയപ്പെടുന്ന ഷി ഷെംഗ്ലിയുടെ നേതൃത്വത്തിലുള്ള വൈറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ വൈറസിനെ തിരിച്ചറിഞ്ഞത്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇനിയും അറിയേണ്ടതുണ്ടെന്ന് ഗവേഷകർ പറഞ്ഞു.
കോവിഡ് -19 മഹാമാരിക്കുശേഷം ആളുകൾ സാർസ് വൈറസിൽനിന്ന് പ്രതിരോധശേഷി നേടിയവരാണെന്നും അതിനാൽ, ഇത് അപകട സാധ്യത കുറയ്ക്കുമെന്നും ഗവേഷകർ പറയുന്നു.