കോട്ടയം: എംസി റോഡില്‍ നീലിമംഗലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മറിഞ്ഞു. ഓട്ടോറിക്ഷ മറിഞ്ഞതിനെ തുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഓട്ടോയുടെ മുന്‍ ഗ്ലാസ് തകര്‍ത്താണ് പുറത്തെടുത്തത്. അപകടത്തില്‍ ആര്‍ക്കും കാര്യമായി പരിക്കേറ്റിട്ടില്ല.
ഉച്ചയ്ക്ക് 12.30 ഓടെയാണ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്. കോട്ടയം ഭാഗത്തു നിന്നും എത്തിയ ഓട്ടോറിക്ഷ എതിര്‍ ദിശയില്‍ നിന്നും എത്തിയ സ്‌കൂട്ടറുമായി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡില്‍ മറിഞ്ഞു.
ഓട്ടോയില്‍ നിന്നു പുക ഉയര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന്, ഓട്ടോറിക്ഷയുടെ മുന്‍ഗ്ലാസ് തകര്‍ത്ത് ഡ്രൈവറെ പുറത്തെടുത്തു. അപകടത്തില്‍ ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല.