പാറശാല: 2025-26 വര്‍ഷത്തില്‍ ഇന്‍ഫാം പാറശാല കാര്‍ഷികജില്ലയില്‍ സംഘടനയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നേടിയെടുത്ത് കാര്‍ഷിക ജില്ലാ പ്രസിഡന്റ് എന്‍. ധര്‍മ്മരാജും കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടിലും.
സംഘടനാ ശാക്തീകരണത്തെ മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് എന്‍. ധര്‍മ്മരാജ് അവതരിപ്പിച്ചത്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തി അംഗങ്ങളെ ചേര്‍ത്ത് സംഘടന ശക്തിപ്പെടുത്തും. യൂണിറ്റ് തലം മുതല്‍ കാര്‍ഷിക ജില്ലാ തലം വരെയുള്ള നേതാക്കള്‍ക്കു നേതൃത്വ പരിശീലനം നല്‍കുകയും ഇന്‍ഫാമിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്യും.
ത്രിതല പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഇന്‍ഫാം പാറശാല കാര്‍ഷികജില്ലയുടെ നേതൃത്വത്തിന്റെ കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവത്കൃത, സംസ്‌കരണ യൂണിറ്റുകള്‍ ആരംഭിക്കാനും തീരുമാനമായി.
കര്‍ഷക ക്ഷേമ പദ്ധതികളാണ് കാര്‍ഷികജില്ലാ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയെടുത്തത്.
കര്‍ഷകരുടെ കൃഷിഭൂമിയിലെ മണ്ണ് പരിശോധന നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഗ്രാമചന്തകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. സര്‍ക്കാര്‍ സ്‌കീമുകള്‍ കൂടുതലായി കര്‍ഷകരിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മഴ വെള്ള സംഭരണത്തിനുള്ള നടപടികള്‍ ആരംഭിക്കും. അനുബന്ധ കൃഷികള്‍ പ്രോത്സാഹിപ്പിക്കും.
കൃഷിയുടെ അടിസ്ഥാനത്തില്‍ മാതൃകാ വില്ലേജുകള്‍ രൂപീകരിക്കും. സിസ്റ്റം റൈസ് ഇന്റന്‍സിഫിക്കേഷന്‍ (എസ്.ആര്‍.ഐ) പദ്ധതിയിലൂടെ നെല്‍കൃഷി ചെയ്യുന്നതിനുള്ള ട്രെയിനിംഗ് കര്‍ഷകര്‍ക്കു നല്‍കും. കര്‍ഷകരുടെ മക്കളായ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. കര്‍ഷകര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.
കര്‍ഷക വനിതകള്‍ക്കായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കവിതാരചന മത്സരം നടത്തും. ലഹരിക്കെതിരേയുള്ള ബോധവത്കരണം നടത്തും. കാന്‍സറിനെതിരേയുള്ള ബോധവത്കരണം നടത്തും. കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തും. ഓണക്കാലത്ത് കര്‍ഷക ഓണചന്തകള്‍ ഗ്രാമങ്ങള്‍ തോറും നടത്തും.