പാലക്കാട്: എൻഎസ്എസ് ഒലവക്കോട് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ആരംഭവും കുടുംബ മേളയും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു.
ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപത്തിൽ ചേർന്ന സമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് പ്രൊഫ: സി. വിപിന ചന്ദ്രൻ അദ്ധ്യക്ഷനായി. കരയോഗം സെക്രട്ടറി എൻ.ഗോവിന്ദൻകുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, വനിതാ വിഭാഗം സെക്രട്ടറി ജെ. ബേബി ശ്രീകല, കെ.രവീന്ദ്രൻ, സാഹിത്യകാരൻ പി.ആർ. നാഥൻ, യൂണിയൻ പ്രതിനിധി സഭ മെമ്പർ സുകേഷ് മേനോൻ, വനിതാ യൂണിയൻ താലൂക്ക് സെക്രട്ടറി അനിതാ ശങ്കർ, കെ.പി.സത്യനാഥൻ എന്നിവർ പ്രസംഗിച്ചു.

നായർ സമദായത്തിന്റെ തനത് കലാരൂപമായ കണ്യാർകളി, ഡയറക്ടറി പ്രകാശനം, എൺപതുവയസ്സു കഴിഞ്ഞമുതിർന്ന പൗരൻമാരെ ആദരിക്കൽ, വിവാഹം കഴിഞ്ഞ അമ്പതു വർഷം പൂർത്തിയായ ദമ്പതികള ആദരിക്കൽ, പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, ചികിത്സാ സഹായ വിതരണം എന്നിവയ്ക്കൊപ്പം കുഞ്ഞികൃഷ്ണൻ കമ്പല്ലൂരും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ പെർഫോമൻസും ഉണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed