ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം, തിങ്കളാഴ്ച രാവിലെ അയര്‍ലണ്ടിലെ ആശുപത്രികളിൽ 694 പേർ കിടക്കയ്ക്കായി കാത്തിരിക്കുന്നു. ഇതിൽ 457 പേർ അടിയന്തര വിഭാഗത്തിലും, 237 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിലുമാണ്.
യൂണിവേഴ്സിറ്റി ആശുപത്രി ലിമറിക്കിൽ 131 പേർ ചികിത്സക്ക് കിടക്ക ലഭ്യമല്ലാതെ ട്രോളികളിലാണ്. ഇതിൽ 53 പേർ അടിയന്തര വിഭാഗത്തിലാണ്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 60 പേർ ട്രോളികളിൽ കിടക്കുന്നു, ഇതിൽ 54 പേർ അടിയന്തര വിഭാഗത്തിലാണ്. സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 54 പേർ കിടക്കയില്ലാതെ കഴിയുന്നു, ഇതിൽ 30 പേർ അടിയന്തര വിഭാഗത്തില്‍ ചികിത്സയിലാണ്.