സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി കേരള ഫിലം ചേംബർ. പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും ആന്റണിക്കെതിരെ നടപടി വേണമെന്നുമാണ് യോ​ഗത്തിൽ ഉയർന്ന ചേംബറിന്റെ ആവശ്യം. ആന്റണി നോട്ടീസിന് മറുപടി നൽകുന്നത് അനുസരിച്ചാകും തുടർ നടപടിയെന്നും ചേംബർ വ്യക്തമാക്കി.
സുരേഷ് കുമാർ സംസാരിച്ചത് സിനിമാ വ്യവസായത്തിനു വേണ്ടിയാണ്. ചെറിയ സിനിമാ നിർമാതാക്കൾക്ക് നിലനിൽക്കാൻ വയ്യാത്ത അവസ്ഥയാണെന്നും ചേംബർ പറയുന്നു. ആന്റണി ഏഴ് ദിവസത്തിനകം പോസ്റ്റ്‌ പിൻവലിക്കണമെന്നും ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരി അല്ല. അതുകൊണ്ടാണ് കാരണം കാണിക്കൽ നോട്ടീസെന്നും ഫിലിം ചേംബർ പറഞ്ഞു.
അതേസമയം, സിനിമാ സമരത്തിൽ ഉറച്ച് നിൽക്കുകയാണ് ചേംബർ. മറ്റ് സംഘടനകൾ ഇല്ലെങ്കിലും സമരം നടത്തുമെന്നും ഇതിന്റെ തിയതി പിന്നീട് അറിയിക്കുമെന്നും ചേംബർ ഭാരവാഹികൾ അറിയിച്ചു. പണിമുടക്ക് ഒരു വ്യക്തികൾക്കോ സംഘടനകൾക്കോ എതിരല്ലെന്നും ചേംബര്‍ വ്യക്തമാക്കി. ചേംബർ നിലനിൽക്കുന്നത് വ്യവസായത്തിന് വേണ്ടിയാണ്. പല താരങ്ങളും പ്രമോഷനോട് സഹകരിക്കുന്നില്ല. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നും ഫിലിം ചേംബർ ആരോപിച്ചു.
STORY HIGHLIGHT: kerala film chamber
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *