എറണാകുളം. തലയോലപ്പറമ്പ് ചോറ്റാനിക്കര റോഡിൽ, കാഞ്ഞിരമറ്റം ആമ്പല്ലൂർ മിൽമയുടെ സമീപം ട്രാവലർ മറിഞ്ഞ് വൈക്കം, ചെമ്പ് തുരുത്തുമ്മ വേണാട്ട് കണ്ടത്തിൽ വിജി ഉത്തമൻ (47) മരിച്ചു. വൈക്കം ചെമ്പിൽ നിന്നും കാക്കനാട് ഭാഗത്തേക്ക് പോയ ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
വാഹനത്തിൽ 15 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആമ്പല്ലൂർ മിൽമയ്ക്ക് സമീപത്തെ വളവിലാണ് അപകടം ഉണ്ടായത്. മുളന്തുരുത്തി പോലീസും, ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
മരിച്ച വിജിയുടെ ഭർത്താവ് ഉത്തമൻ. മക്കൾ ദേവിക, ഡി ബി കോളേജ് ഡിഗ്രി വിദ്യാർത്ഥിനി. അനന്തു, രണ്ടാം ക്ലാസ് വിദ്യാർത്ഥി.