പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. തൃശൂരില്‍ ചികിത്സയിലിരിക്കെയാണ് കരടി ചത്തത്. ആനയുടെ ചവിട്ടേറ്റ് കരടിയുടെ ഇരുകാലുകള്‍ക്കും പരുക്കേറ്റിരുന്നു.
മേലെ ഭൂതയാര്‍, ഇടവാണി മേഖലകളില്‍ ജനങ്ങള്‍ക്ക് സ്ഥിര ശല്യമായിരുന്ന കരടിയെ പുതൂര്‍ കുളപ്പടിക ഊരിന് സമീപം ശനിാഴ്ചയാണ് പരുക്കേറ്റ നിലയില്‍ കണ്ടത്.
അഗളി, പുതൂര്‍ ആര്‍ആര്‍ടി ടീമുകള്‍ ചേര്‍ന്ന് കൂടുവെച്ച് പിടികൂടിയാണ് ചികിത്സയ്ക്ക് കൊണ്ടുപോയത്.