തിരുവനന്തപുരം:5 സെന്റ് ഭൂമി എന്നതില്‍ സര്‍ക്കാര്‍ മുറുകെപ്പിടിക്കുന്നില്ല എന്ന് മന്ത്രി കെ രാജന്‍. അതിനെക്കാള്‍ കൂടുതല്‍ കൊടുക്കാനാകുമോ എന്ന സാഹചര്യം പരിശോധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ ഭൂമി കൊടുക്കാന്‍ നല്‍കുമെങ്കില്‍ അത് നടത്തി കൊടുക്കും,ലഭ്യമായ മുഴുവന്‍ സഹായവും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും തെറ്റിദ്ധാരണ ദുരന്തബാധിതര്‍ മുന്നില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതൊന്നും വിലപ്പോകില്ല. പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍ ആണ്.
ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുണ്ടെങ്കില്‍ പരാതികള്‍ പരിശോധിക്കും. വിവാദത്തിന് തിരികൊളുത്തേണ്ട പ്രശ്‌നമല്ല ഇത്, ആര്‍ക്കും പരാതി കൊടുക്കാം പരാതിയെക്കുറിച്ച് സുതാര്യമായ അന്വേഷണം ഉണ്ടാകും എന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ നിലപാട് എടുത്തു പോകുന്നുണ്ട്, ഒരു പ്രയാസവും ആര്‍ക്കും അനുഭവിക്കേണ്ടി വരില്ല, കഴിഞ്ഞ 9 മാസത്തിനിടെ ബഡ്ജറ്റ് ഉള്‍പ്പെടെ ഒരു സ്ഥലത്തും കേന്ദ്രസര്‍ക്കാര്‍ പരാമര്‍ശിച്ചില്ല, കേരളത്തോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്രം എടുക്കുന്നത്, അതിനെതിരെ പ്രതിഷേധമുയര്‍ന്നു വരുന്നത് സ്വാഭാവികമാണ്, കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികം എന്നും അദ്ദേഹം പറഞ്ഞു.