ഹരിപ്പാട് : മുതുകുളത്ത് സംസ്‌കരിച്ച നായയെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയപ്പോൾ പേവിഷബാധ സ്ഥിരീകിച്ചു. മുതുകുളം വടക്ക് അഭിരാമത്തിൽ പുഷ്പാംഗദന്റെ വീട്ടിലെ വളർത്തു നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 
കഴിഞ്ഞ 15 നാണ് നായ ചത്തത്. തൊണ്ടയിൽ മുളളു കുടുങ്ങി അണുബാധയുണ്ടായതാണെന്നാണ് വീട്ടുകാർ വിചാരിച്ചത്. അതിന് രണ്ടു ദിവസം മുൻപ് തന്നെ നായ അസ്വസ്ഥത കാട്ടിയിരുന്നു. 

മൃഗാശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനാൽ പരിശോധന നടന്നില്ല. 

ചത്തതിന് പിന്നാലെ വിവരം വെറ്റിനറി ഡോക്ടറോട് പറഞ്ഞപ്പോൾ ലക്ഷണങ്ങൾ വെച്ച് ചില സംശയങ്ങൾ പ്രകടിച്ചു. ഇതിനെതുടർന്നാണ് പോസ്റ്റുമോർട്ടം നടത്തിയത്.
പേവിഷബാധ സ്ഥിരീകരിച്ചതോടെ പുഷ്പാംഗദൻ(57), ഭാര്യ സത്യഭാമ(51) മകൻ അഭിഷേക് (24) എന്നിവർ കുത്തിവെപ്പെടുത്തു. 
രണ്ടാഴ്ച മുൻപ് നായ്ക്കുട്ടികളുമായി നടന്ന മറ്റൊരു പട്ടി പ്രദേശത്തെ മൂന്നു പേരെ കടിച്ചിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *