വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ പൊളിയാണ് മൺറോ തുരുത്ത് 

കൊല്ലം ജില്ലയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മൺറോ തുരുത്ത്. അഷ്ടമുടിക്കായലിലെ എട്ടോളം ചെറുദ്വീപുകളുടെ കൂട്ടമാണ് മണ്‍റോ തുരുത്ത്. കൊല്ലത്ത് നിന്ന് 27 കിലോമീറ്റർ സഞ്ചരിച്ചാൽ മൺറോ തുരുത്തിലെത്താം. 

ചെറുതോടുകളും, കായലും, കനാലുകളും പരസ്പരം വേര്‍തിരിക്കുന്ന ദ്വീപുകള്‍ തെങ്ങിന്‍ തോപ്പുകളുടെയും മത്സ്യ സമ്പത്തിന്റെയും കേന്ദ്രമാണ്. തിരുവിതാംകൂറിലെ പഴയ റെസിഡന്റ് ആയിരുന്ന കേണല്‍ മണ്‍റോയുടെ പേരിലാണ് ഈ തുരുത്ത് അറിയപ്പെടുന്നത്. കൊല്ലത്ത് ചിതറിക്കിടന്ന പല പ്രദേശങ്ങളെയും കനാലുകൾ നിർമ്മിച്ച് ജലമാര്‍ഗ്ഗം യോജിപ്പിച്ച വ്യക്തിയാണ് കേണല്‍ മണ്‍റോ. 

ഓണാഘോഷത്തിന്റെ ഭാഗമായി കല്ലടയാറ്റില്‍ നടക്കുന്ന ജലോല്‍സവം ഈ മേഖലയിലെ പ്രധാന ആഘോഷമാണ്. മൺറോതുരുത്തിലൂടെയുളള  ജലയാത്രകള്‍ ഗ്രാമീണ ജീവിതം അടുത്തറിയാനും സ്വച്ഛമായ ഉല്ലാസത്തിനും യോജിച്ചവയാണ്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ സമയം ചെലവഴിക്കാൻ അനുയോജ്യമായ സ്ഥലം കൂടിയാണ് മൺറോ തുരുത്ത്. 

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : മണ്‍റോ തുരുത്ത്,  3 കി. മീ. 
വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 84 കി. മീ.

READ MORE: 1695ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പണികഴിപ്പിച്ച കോട്ട; ഇന്നും തലയെടുപ്പോടെ അഞ്ചുതെങ്ങ്

By admin

You missed