തിരുവനന്തപുരം: വേൾഡ് മലയാളി ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഭാഷ ദിനാഘോഷവും ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യുസേഴ്സ് കൺസൾട്ടീവ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ടോം ജേക്കബ്ബിന് സ്വീകരണവും നല്കി. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷറർ ടോം ജേക്കബ്ബ് സമ്മേളനം ഉത്ഘാടനം ചെയ്തു.
വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് മഹേഷ് മാണിക്കം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സലീം.കെ. ഞെക്കനാൽ ഭാഷദിന സന്ദേശം നല്കി.
ജില്ലാ സെക്രട്ടറി എൻ.എസ്. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജേക്കബ്ബ് ഫിലിപ്പ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗത്തിൽ സപ്ന അനു ബി.ജോർജ്, അഡ്വ.ശ്രീജിത്ത്, ജോസ് കായംകുളം എന്നിവർ സംസാരിച്ചു.