കുവൈറ്റ്: കുവൈറ്റിൽ പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക ഉത്തരവാദിത്തത്തിലും പ്രധാന പങ്ക് വഹിക്കുന്ന ‘ലോയാക്’ ഫൗണ്ടേഷനും ‘ലാബാ’ അക്കാദമിയും 2022-ൽ ആരംഭിച്ച ‘ഹരിത പ്രദേശങ്ങൾ’ ക്യാപൈൻ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു.
2024-ൽ, ഈ സംരംഭങ്ങൾ സർക്കാർ-സ്വകാര്യ മേഖലയുമായി സഹകരിച്ചു പരിസ്ഥിതി പരിപാടികൾ വികസിപ്പിച്ചു.
‘ഗ്രീൻ വോളണ്ടിയറിംഗ്’, ‘ദ്രബ് അൽ-അഖ്ദർ’, ‘ഇക്കോക്വസ്റ്റ്’ എന്നീ പദ്ധതികൾ നടപ്പാക്കുകയും ‘ഹരിത യാത്രകൾ’ ഉൾപ്പെടെയുള്ള വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു.
2022 മുതൽ 950 പേർ ഈ പരിപാടികളിൽ പങ്കെടുത്തപ്പോൾ, 2024-ൽ 23 പേർ ‘പരിസ്ഥിതി സൂപ്പർ വൈസർമാരായി’, 11 പേർ ‘പരിസ്ഥിതി രക്ഷകരായി’, 36 പേർ ‘രക്ഷാധികാരികളായി’, കൂടാതെ നിരവധി പേർ ‘പരിസ്ഥിതി സ്വമേധയാ പ്രവർത്തകരായി’ യോഗ്യത നേടി.
‘ഇക്കോക്വസ്റ്റ്’ മത്സരം 14 സ്കൂളുകളിൽ നിന്ന് 98 വിദ്യാർത്ഥികൾ പങ്കെടുത്ത് വിജയകരമായി പൂർത്തിയാക്കി. ഇതിൽ പരിസ്ഥിതിയും അഭയാർത്ഥി ക്യാമ്പുകളുടെ അവസ്ഥ മെച്ചപ്പെടുത്തലും ഉൾപ്പെട്ട വിഷയങ്ങൾ ചർച്ചയായി
2024-ൽ, ‘ദ്രബ് അൽ-അഖ്ദർ’ 135 പേർക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നൽകി. ‘ഹരിത യാത്രകൾ’ പദ്ധതിയിൽ 10 പേർ പോർച്ചുഗലിലെ കാർഷിക മേഖല സന്ദർശിച്ചു. ‘ലോയാക്’ പരിസ്ഥിതിപരിപാടികൾ 2025-ൽ കൂടുതൽ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു