ന്യൂയോർക്ക് : കൺജഷൻ പ്രൈസിങ് എന്നറിയപ്പെടുന്ന വിവാദമായ മൻഹാറ്റൻ ടോൾ പ്രോഗ്രാമിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ഒരു മണിക്കൂറിലധികം ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളുമായി കൂടിക്കാഴ്ച നടത്തി. ഓവൽ ഓഫിസ് മീറ്റിങ്ങിനിടെ ഡെമോക്രാറ്റിക് ഗവർണർ പ്രസിഡന്റുമായി കുടിയേറ്റ, ഊർജ നയങ്ങളെക്കുറിച്ച് സംസാരിച്ചതായി ഗവർണറുടെ വക്താവ് ശനിയാഴ്ച സ്ഥിരീകരിച്ചു.
ഈ ആഴ്ച യുഎസ് ഗതാഗത വകുപ്പ് വഴി ടോൾ പ്രോഗ്രാമിന്റെ ഫെഡറൽ അംഗീകാരം റദ്ദാക്കാൻ ട്രംപ് നീങ്ങിയതിനെ തുടർന്നായിരുന്നു ചർച്ച. ടോൾ പ്രോഗ്രാം സംരക്ഷിക്കാൻ ഹോച്ചുൾ ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട് . 9 ഡോളർ ടോളുകൾ നിലനിർത്തുന്നതിനായി ന്യൂയോർക്ക് ട്രാൻസിറ്റ് ഉദ്യോഗസ്ഥർ ഈ ആഴ്ച ട്രംപിന്റെ നടപടിക്കെതിരെ നിയമപരമായ കേസ് ഫയൽ ചെയ്യും.