മൂന്ന് വലിയ എസ്‍യുവികൾ വിപണിയിലേക്ക്

നിങ്ങൾ സമീപഭാവിയിൽ ഒരു പുതിയ ഫുൾ-സൈസ് എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണോ? എങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാകും. ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക്ക് തുടങ്ങിയ എസ്‌യുവികൾ ഈ വിഭാഗത്തിൽ വളരെ ജനപ്രിയമാണ്. ഇപ്പോള്‍ പല മുന്‍നിര കാര്‍ നിര്‍മ്മാണ കമ്പനികളും വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ തങ്ങളുടെ പുതിയ ഫുള്‍-സൈസ് എസ്‌യുവികള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന അത്തരം മൂന്ന് പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവികൾക്ക് ലഭിച്ചേക്കാൻ സാധ്യതയുള്ള സവിശേഷതകളെക്കുറിച്ച് അറിയാം. 

എംജി മജസ്റ്റർ
ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ അടുത്തിടെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2024 ൽ മജസ്റ്റർ എസ്‌യുവി പ്രദർശിപ്പിച്ചു. ഈ എസ്‌യുവി ഇതിനകം ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. മാക്‌സസ് ഡി 90 എന്നാണ് ഇതിന്റെ പേര്. എംജി ഇതിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് വാഹനത്തിന്റെ ലോഞ്ച് തീയതി ബ്രാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വരും മാസങ്ങളിൽ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, കാമഫ്ലേജ് ധരിച്ച് ഇന്ത്യൻ റോഡുകളിൽ എസ്‌യുവി പരീക്ഷണം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്.  പുതിയ മജസ്റ്ററിന്റെ പുറംഭാഗത്തിലും ഇന്റീരിയറിലും ഉപഭോക്താക്കൾക്ക് വലിയ മാറ്റങ്ങൾ കാണാൻ സാധിക്കും. എങ്കിലും, 2025 മജസ്റ്ററിൽ 2.0 ലിറ്റർ 4-സിലിണ്ടർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ തുടരും. ഇതിനുപുറമെ, എസ്‌യുവിയുടെ ക്യാബിനിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ADAS ഫീച്ചറുകൾ തുടങ്ങിയവയും ലഭിക്കും.

പുതിയ സ്കോഡ കൊഡിയാക്
സ്കോഡ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ കൊഡിയാക്കിനെ നവീകരിക്കാൻ പോകുന്നു. പുതിയ കോഡിയാക്കിന് അകത്തും പുറത്തും ഉപഭോക്താക്കൾക്ക് വലിയ മാറ്റങ്ങൾ ലഭിക്കും. എങ്കിലും, കാറിന്റെ പവർട്രെയിനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഈ വർഷം അവസാനത്തോടെ പുതിയ കോഡിയാക്ക് ഇന്ത്യയിൽ എത്തിയേക്കുമെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

ടൊയോട്ട ഫോർച്യൂണർ MHEV
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫുൾ-സൈസ് എസ്‌യുവികളിൽ ഒന്നാണ് ടൊയോട്ട ഫോർച്യൂണർ. ഇപ്പോൾ കമ്പനി ഫോർച്യൂണറിൽ പവർട്രെയിനായി 2.8L 4-സിലിണ്ടർ GD-സീരീസ് ഡീസൽ എഞ്ചിനോടുകൂടിയ 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണം നൽകാൻ പോകുന്നു. ഇതിനർത്ഥം ഇപ്പോൾ ഫോർച്യൂണറിൽ ഉപഭോക്താക്കൾക്ക് മികച്ച മൈലേജ് ലഭിക്കുമെന്നാണ്. ഈ വർഷം അവസാനത്തോടെ ടൊയോട്ട ഫോർച്യൂണർ മൈൽഡ്-ഹൈബ്രിഡ് ഇന്ത്യയിലേക്ക് വരുമെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. 

 

By admin