തിരുവനന്തപുരം: കേരളത്തിലെ ഉദരരോഗ സംബന്ധിയായ അർബുദത്തിന്റെ എണ്ണം കൂടി വരുന്നുണ്ടെന്നും, മലയാളികളുടെ മാറിയ ഭക്ഷണ രീതികൾ ഇതിന് കാരണമാകുന്നുവെന്നും വിദഗ്ധ ഡോക്ടറന്മാർ അഭിപ്രായപ്പെട്ടു.
ഈഞ്ചക്കൽ എസ് പി മെഡിഫോർട്ട് ആശുപത്രിയിലെ അത്യാധുനിക സെന്റർ ഫോർ ഗ്യാസ്ട്രോ സയൻസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഞായറാഴ്ച സംഘടിപ്പിച്ച തുടർ മെഡിക്കൽ വിദ്യാഭ്യാസ (സിഎംഇ) പരിപാടിയായ “ജിഐ അപ്‌ഡേറ്റുകൾ” എന്ന വിഷയങ്ങളിൽ സംസാരിക്കുകയായിരുന്നു വിദഗ്ധ ഡോക്ടറന്മാർ. അമിതമായ മദ്യപാനവും പുകവലിയും കൂടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നതായും അവർ ആശങ്കകൾ പങ്ക് വെച്ചു.
എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച പുതിയ ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ ഉദ്‌ഘാടനം പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ നിർവഹിച്ചു. വർധിച്ചു വരുന്ന ഉദരരോഗങ്ങളെ ചെറുക്കുന്നതിന് കേരളീയർ ആരോഗ്യകരമായ ജീവിതശൈലികളും ശ്രദ്ധാപൂർവ്വമായ ഭക്ഷണശീലങ്ങളും സ്വീകരിക്കേണമെന്ന് പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു.
പുതുതായി ആരംഭിച്ച സെന്റർ ഫോർ ഗ്യാസ്ട്രോ സയൻസസിൽ, എൻഡോസ്കോപ്പിക് സബ്മ്യൂക്കോസൽ റീസെക്ഷൻ (ഇഎസ്ആർ), എൻഡോസ്കോപ്പിക് മ്യൂക്കോസൽ ഡിസെക്ഷൻ (ഇഎംഡി) എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പരമ്പരാഗത ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ തന്നെ അർബുദ രോഗത്തെ ചികിൽസിക്കാൻ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളാണ് സെന്ററിന്റെ പ്രത്യേകത.
ഫാറ്റി ലിവർ രോഗം, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ക്യാൻസറുകളുടെ പ്രാരംഭ കണ്ടെത്തലും ചികിത്സയും, നൂതന എൻഡോസ്കോപ്പിക് നടപടിക്രമങ്ങൾ, ഗ്യാസ്ട്രോഎൻട്രോളജിയിൽ കൃത്രിമബുദ്ധിയുടെ വർദ്ധിച്ചുവരുന്ന പങ്ക് തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
ഡോ. ഫിലിപ്പ് ഉമ്മൻ, ഡോ. വിജയ് നാരായണൻ, ഡോ. പ്രശാന്ത്, ഡോ. ജയകുമാർ ഡി, ഡോ. തരുൺ ടോം ഉമ്മൻ, ഡോ. ചന്ദ്രമോഹൻ കെ, ഡോ. ശ്രീജയ എസ്, ഡോ. ഹരിഗോവിന്ദ്, ഡോ. റോബി ദാസ്, ഡോ. ജിജോ വർഗീസ്, ഡോ. റിസ്വാൻ അഹമ്മദ്, ഡോ. കെ സുജേഷ് അഹമ്മദ്, ഡോ. റിസ്വാൻ അഹമ്മദ്, ഡോ. ഡോ.അനൂപ്, ഡോ. നിബിൻ നഹാസ്, ഡോ. രാജേഷ് എസ്, ഡോ. ബോബൻ തോമസ്, ഡോ. ജിനീഷ്, ഡോ. അജയ് ശശിധരൻ, ഡോ. നടാഷ കൃഷ്ണ, ഡോ. അഖിൽ ബേബി, ഡോ. അജിത് തരകൻ എന്നിവർ സെമിനാറിൽ വിവിധ പേപ്പറുകൾ അവതരിപ്പിച്ചു. .
ഉദരരോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവർക്കും പ്രാപ്യമായ ചികിത്സ സൗകര്യം ഒരുക്കുന്നതിൽ എസ് പി മെഡിഫോർട്ട് പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്പി അശോകനും ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്പി സുബ്രഹ്മണ്യനും പറഞ്ഞു.