പാലക്കാട്:കാർഷിക മേഖലയിലെ നെൽ കർഷകരുടെ നെല്ല് സംഭരണത്തിൽ ഉണ്ടായ പാളിച്ചകൾ പരിഹരിക്കണമെന്ന് നാഷണൽ സെക്യൂലർ കോൺഫ്രൻസ് (എൻ എസ് സി ) ആവശ്യപ്പെട്ടു.
വിദേശ വിദ്യാഭ്യാസം നേടാനായി കുട്ടികൾ കേരളം വിട്ട് പുറം രാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യങ്ങൾ വിലയിരുത്തി സർക്കാർ തലത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഞ്ഞക്കുളം കൈരളി ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ല കമ്മിറ്റി രൂപീകരണയോഗം ദക്ഷിണ മേഖല ചെയർമാൻ പി.എം. സണ്ണി ഉദ്ഘാടനം ചെയ്തു. മേഖല വൈസ് ചെയർമാൻ എ.ടി. മഹേശൻ അദ്ധ്യക്ഷനായി.
എൻ. ചന്ദ്രൻ, രവി ദാസ് മണ്ണി മ്മൽ, ശിവരാജ്, ഗഫൂർ, എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി എ.ടി. മഹേശൻ (പ്രസിഡന്റ്) എൻ.ചന്ദ്രൻ (വൈസ് പ്രസിഡന്റ്) രവി ദാസ് മണ്ണി മ്മൽ (ജനറൽ സെക്രട്ടറി)ശിവരാജ്, ഗഫൂർ ( ജോയിന്റ് സെക്രട്ടറിമാർ ) ശശി ചിറ്റൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.