ഡൽഹി: അമേരിക്കയിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനവും ഇന്ന് ഡൽഹിയിലെത്തി.
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ നാലാമത്തെ സംഘം ഇന്ത്യയിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി.  അമേരിക്കയിൽ നിന്നുള്ള 12  ഇന്ത്യൻ കുടിയേറ്റക്കാരാണ് ഡൽഹിയിലെത്തിയത്. ഇതിൽ 4 പേർ പഞ്ചാബ് സ്വദേശികളാണ്.

അമേരിക്കയിൽ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യക്കാരാണ് തിരികെയെത്തിയതെന്നാണ് റിപ്പോർട്ടുകൾ. 

നാല് തവണയായി ആകെ 347 പേരെയാണ് ഇതുവരെ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. 17-ാം തീയതിയാണ്  112 കുടിയേറ്റക്കാരുമായി മൂന്നാമത്തെ വിമാനം അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിയത്. 
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ പ്രകാരം നാടുകടത്തപ്പെട്ട 300 ഓളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലിൽ തടവിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ യുഎസ് നടത്തിന്നത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *