കൊച്ചി : മലയാള സിനിമാലോകത്തെ   പ്രധാനപ്പെട്ട നായികമാരാണ് മഞ്ജു വാര്യരും ഭാവനയും. മലയാളികളുടെ പ്രിയ നടിമാർ. ഏതുപ്രതിസന്ധിയിലും ഒപ്പം നിൽക്കുന്ന സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഭാവനയും. സിനിമയുടെ കാര്യങ്ങളില്‍ മാത്രമല്ല ജീവിതത്തിലും പ്രതിസന്ധി ഘട്ടങ്ങളില്‍ അന്യോന്യം ചേര്‍ത്തുപിടിച്ചവരാണ് ഇരുവരും. 

ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരു വേദിയിൽ ഒരുമിച്ച് എത്തിയിരിക്കുകയാണ് മഞ്ജുവും ഭാവനയും. ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്. ആരാധകരുടെ വലിയൊരു കൂട്ടം തന്നെ മഞ്ജുവിനെയും ഭാവനെയും കാണാൻ എത്തിയിരുന്നു. ഇപ്പോൾ ഭാവനയെക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് വൈറൽ ആയിരിക്കുന്നത്.

‘ നിങ്ങൾക്ക് എല്ലാവർക്കും അറിയാം എന്റെ ഏറ്റവും പ്രിയപ്പെട്ട ഞാൻ ഹൃദയത്തോട് അടുത്ത് ചേർത്ത് പിടിച്ചിരിക്കുന്ന ഭാവനയ്‌ക്കൊപ്പമാണ് ഈ വേദി പങ്കിടുന്നത്. നമുക്ക് എല്ലാവർക്കും പ്രചോദനമായിട്ടുള്ള നമുക്ക് പല കാര്യങ്ങളിലും മാതൃക കാണിച്ചുതന്നിട്ടുള്ള വളരെ മനോഹരിയായിട്ടുള്ള സ്ത്രീയാണ് ഭാവന. എനിക്ക് അങ്ങേയറ്റം ഒരുപാട് സ്‌നേഹവും ആരാധനയും സ്‌നേഹവും ഉള്ള കുട്ടിയാണ് ഭാവന. ഭാവനയുടെ കൂടെ വേദയിൽ നിൽക്കാൻ പറ്റിയതിൽ് ഒരുപാട് സന്തോഷം,” മഞ്ജു വാര്യർ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *