ചാംപ്യന്‍സ് ട്രോഫിയിലെ അയല്‍പ്പോരില്‍ ജയം ഇന്ത്യയ്ക്ക്. ജയിക്കാന്‍ 242 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 42.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചറിയുമായി വിരാട് കോലിയാണ് ജയത്തിനു ചുക്കാന്‍ പിടിച്ചത്. കോലി 111 പന്തുകളില്‍ നിന്നും 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ശുഭ്മാന്‍ ഗില്ലും (46) ഉം ശ്രേയസ് അയ്യറും ( 56) മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ ഒരു ഘട്ടത്തിലും പ്രതിരോധത്തിലായില്ല.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനു പ്രതീക്ഷിച്ച പോലെ റണ്‍സ് കണ്ടെത്താനായില്ല. ദുബായിലെ സ്പിന്‍ പിച്ചിൽ ഇന്ത്യൻ ഇന്ത്യൻ സ്പിന്നർമാര്‍ക്കു തകര്‍ന്നടിയുടെ പാക് പടയെയാണ് കാണാനായത്. മധ്യനിരയും വാലറ്റവും ഒരു പോലെ പതറി. പാക്കിസ്ഥാനു വേണ്ടി മുന്‍നിര പ്രതിരോധിച്ചുനിന്നെങ്കിലും വലിയ റണ്ണൊഴുക്ക് പാക്ക് ഇന്നിങ്സിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാക്ക് നിരയിലെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ബാബർ അസം ( 26 പന്തിൽ 23), ആഗ സൽമാൻ (24 പന്തിൽ 19), നസീം ഷാ (16 പന്തിൽ 14), ഇമാം ഉൾ ഹഖ് (26 പന്തിൽ 10) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.
വിവാദങ്ങള്‍, വെല്ലുവിളികള്‍, പ്രഖ്യാപനങ്ങള്‍…ഒരുപക്ഷേ സമീപകാലത്തെങ്ങുമില്ലാത്ത വിധം പോരാട്ടച്ചൂട് കൂടുതലായിരുന്നു ഇത്തവണത്തെ ഇന്ത്യ-പാക് പോരാട്ടത്തിന്. മൈതാനത്തിന് പുറത്ത് താരങ്ങളും അധികൃതരുമടക്കം അവകാശവാദങ്ങള്‍ നിരത്തി. അതും പലതവണ. ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പാകിസ്താനിലേക്കില്ലെന്ന് ഇന്ത്യയെടുത്ത നിലപാടില്‍ തുടങ്ങിയ വിവാദം പിന്നീട് ആളിക്കത്തി. ഇന്ത്യ വന്നേ മതിയാവൂയെന്ന് ഉറപ്പിച്ചുപറഞ്ഞ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സി.യോട് വരെ കലഹിച്ചു. ഒടുവില്‍ ഇന്ത്യയുടെ കടുംപിടിത്തത്തില്‍ ഹൈബ്രിഡ് മോഡലിലെത്തിയ ടൂര്‍ണമെന്റ്. പിന്നേയും നിറഞ്ഞുനിന്ന വിവാദങ്ങള്‍. അവസാനം ദുബായിലെ പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയക്കൊടി. റെക്കോഡുകളുമായി കോലി കളം നിറഞ്ഞപ്പോള്‍ പാകിസ്താന്‍ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമായി. ഇന്ത്യ സെമിക്കരികിലുംhttps://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
Cricket
eveningkerala news
eveningnews malayalam
India
LATEST NEWS
pakistan
Sports
virat kohl;i
കേരളം
ദേശീയം
വാര്‍ത്ത