കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി മുക്കാടിക്കണ്ടി സഫ്‌ന(38) ആണ് മരിച്ചത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങളുമായാണ് യുവതിയെ നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ചത് എങ്ങിനെയാണെന്ന് വ്യക്തമായിട്ടില്ല. വിദേശത്ത് നിന്നെത്തിച്ച മരുന്നുള്‍പ്പെടെ നല്‍കിയെങ്കിലും സഫ്‌നയുടെ ജീവൻ രക്ഷിക്കാനായില്ല.  പിതാവ്: അബ്ദുല്ലക്കോയ, മാതാവ് ആമിന. ഭര്‍ത്താവ്: കബീര്‍ കിഴക്കയില്‍. മക്കള്‍: മുബഷീര്‍, ആയിഷ നൈഫ, മുഹമ്മദ് അഫ്‌വാന്‍.

Read More : ‘ന്യായം കൊള്ളാം’; ടിപി ശ്രീനിവാസൻ പറഞ്ഞത് ഇതാ, പോസ്റ്റ് തർജ്ജമ ചെയ്ത് തുമ്മാരുക്കുടി, എസ്എഫ്ഐക്ക് വിമർശനം

By admin