ഡൽഹി: ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നാലു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനു തുടക്കമായി.
പ്രതിരോധ മേഖലയിൽ ഇന്ത്യ ഫ്രാൻസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സന്ദർശനം. ഫ്രാൻസിലെത്തുന്ന കരസേന മേധാവിയെ ഗാർഡ് ഓണറോടെയാവും സ്വീകരണം നൽകുക.
തുടർന്ന് ഫ്രഞ്ച് മിലിട്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജനറൽ പിയറി ഷില്ലുമായി ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൈനിക ബന്ധം കൂടുതൽ ശക്തമാക്കുക എന്നതും ഇരു മേധവികളും ചർച്ചചെയ്യും.