അമ്പമ്പോ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ തോറ്റുപോകും! സ്കൂളിലെ ഈ ഉച്ചഭക്ഷണം വേറെ ലെവൽ, വൈറലായി ജപ്പാനിലെ വീഡിയോ

അങ്കണവാടിയിൽ ഉച്ചയ്ക്ക് ബിരിയാണിയും ചിക്കനും വേണമെന്ന് പറഞ്ഞ് ഒരു കൊച്ചു മിടുക്കൻ കഴിഞ്ഞദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. കഞ്ഞിയും പയറും പപ്പടവും സാമ്പാറും ഒക്കെയാണ് നമ്മുടെ നാട്ടിലെ സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണം. 

ഇപ്പോഴിതാ ജപ്പാനിൽ ഒരു സ്കൂളിൽ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ഉച്ചഭക്ഷണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.  ഇത്രമാത്രം ആരോഗ്യദായകവും രുചികരവുമായ ഭക്ഷണം ഒരുപക്ഷേ ലോകത്ത് മറ്റൊരു സ്കൂളിലും കുട്ടികൾക്കായി തയ്യാറാക്കി കൊടുക്കുന്നുണ്ടാവില്ല എന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെട്ടത്.

ഉയർന്ന പോഷകം ഉള്ളതും സമീകൃതവുമായ ഭക്ഷണമാണ് ജപ്പാനിലെ സ്കൂളിൽ കുട്ടികൾക്കായി തയ്യാറാക്കുന്നത്. ജപ്പാനിലെ സൈതാമയിലെ ഒരു പബ്ലിക് മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതാണ് വൈറലായ വീഡിയോ.  

വെജിറ്റബിൾ ചിക്കൻ മീറ്റ്ബോൾ സൂപ്പ് എന്ന വിഭവമാണ് കുട്ടികൾക്കായി തയ്യാറാക്കുന്നത്.  പച്ചക്കറികൾ ശ്രദ്ധാപൂർവ്വം കഴുകി മുറിച്ച് എടുക്കുന്നതു മുതൽ വിഭവം തയ്യാറാക്കി കഴിയുന്നതുവരെയുള്ള കാര്യങ്ങൾ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. പൂർണമായും ആരോഗ്യകരമായ പാചകരീതിയാണ് ഇവർ പിന്തുടർന്നിരിക്കുന്നത്. വൃത്തിയിലും യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. പാചകം ചെയ്യുന്ന എല്ലാ വ്യക്തികളും വൃത്തിയുള്ള കിച്ചൺ ഗൗണുകൾ, ആപ്രണുകൾ, ഷെഫ് തൊപ്പികൾ, കയ്യുറകൾ എന്നിവ ധരിച്ചിരുന്നു.

വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ സ്കൂളിൽ പഠിക്കാൻ എന്ത് ചെയ്യണം എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ചിലർ കുറിച്ചത്. വീഡിയോ ഇതുവരെ 12 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. സ്‌കൂൾ അടുക്കളയിൽ പ്രവേശിക്കാനും വീഡിയോ എടുക്കാനും  നാഷണൽ സ്‌കൂൾ ലഞ്ച് ഓർഗനൈസേഷനിൽ നിന്ന് ഔദ്യോഗികമായി അനുമതി വാങ്ങണമെന്നും വീഡിയോ പങ്കുവെച്ച വ്യക്തി ഇതോടൊപ്പം കുറിച്ചിട്ടുണ്ട്. 

ഹോ, ഒറ്റനിമിഷം വൈകിയിരുന്നെങ്കിലോ? ഓർക്കാൻ വയ്യ, പക്ഷേ എല്ലാം കൃത്യം, നായയെ വീഴാതെ ‘ബോക്സിലാക്കി’ യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed