തൃശൂര്‍: ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 100 കോടിയോളം രൂപ തട്ടിയെടുത്തെന്ന് പരാതി. ഇരിങ്ങാലക്കുട സ്വദേശികളായ ബിബിന്‍ സി. ബാബുവും രണ്ടു സഹോദരങ്ങളുമാണ് തട്ടിപ്പ് നടത്തിയത്. 32 നിക്ഷേപകരാണ് പരാതി നല്‍കിയത്.
തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് സംഭവം. ബില്യണ്‍ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ശേഷം രണ്ട് സഹോദരങ്ങളും മുങ്ങുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.