റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം സൗദിയുടെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുകയാണ്. വിദേശികളും സ്വദേശികളും കുടുംബത്തോടൊപ്പം. ആഘോഷിക്കുകയാണ്. വിവിധ സംഘടനകൾ പതാക ഏന്തി മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
മത്സര പരിപാടികൾ നടത്തിയും. രക്തദാന ക്യാമ്പുകൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളും. കുട്ടികളുടെ മത്സര പരിപാടികൾ സംഘടിപ്പിച്ചും രാജ്യത്തിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപനവുമായാണ് സ്ഥാപക ദിനം ആഘോഷിച്ചത്.
ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനാഘോഷത്തിന് തുടക്കം കുറിച്ചു. സൗദി അറേബ്യയുടെ രാജ്യത്തിനോടും ഭരണ അധികാരികളോടും ജനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ്. ഗൾഫ് മലയാളി ഫെഡറേഷൻ സ്ഥാപക ദിനം ആഘോഷിച്ചത്.