പയ്യന്നൂര്‍: സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. സുദീപ് എന്നയാള്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
പയ്യന്നൂര്‍ മുനിസിപ്പല്‍ കോംപ്ലക്സിലെ ജെആര്‍ ട്രേഡേഴ്സിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. ഇവര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയ പ്രതി കടയിലെ ഷെല്‍ഫില്‍ വച്ചിരുന്ന പ്രഷര്‍ കുക്കറെടുത്ത് പരാതിക്കാരിയുടെ തലയില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിക്കെതിരേ മുമ്പും യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.