മലപ്പുറം: വെസ്റ്റ് ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കടത്തി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ അറസ്റ്റില്‍. സി ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമാണ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ സൂരജ് മൊണ്ടല്‍ (29), ഇസ്മയില്‍ മൊണ്ടല്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖേന ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെ കുറിച്ചും ഏജന്റുമാരെ കുറിച്ചും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെ 10 മണിയോടെ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്.
അവധിയെടുത്ത് നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ അവിടെ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജന്റുമാര്‍ക്ക് കൈമാറുകയാണ് പതിവ്. ഇരുവരും നിര്‍മ്മാണ തൊഴിലാളിയാണ്.