തിരുവനന്തപുരം: വെങ്ങാനൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ വില്ലേജ് ഓഫീസിന് സമീപത്ത് താമസിക്കുന്ന അലോക്‌നാഥിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ഥിയുടെ കഴുത്തില്‍ പാടുകളുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.