റിയാദ്: ഈ വര്‍ഷം അവസാനത്തോടെ റിയാദ് എയര്‍ പറക്കാനൊരുങ്ങുന്നു. 2025 അവസാനത്തോടെ റിയാദ് എയര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിയാദ് എയര്‍ സിഇഒ ടോണി ഡൗഗ്ലസ് സ്ഥിരീകരിച്ചു. സൗദിക്ക് അകത്തും പുറത്തും യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ എയര്‍ലൈന്‍ സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിയാമിയില്‍ നടന്ന എഫ്‌ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് ഡൗഗ്ലസ് ഇക്കാര്യം വിശദമാക്കിയത്. അതേസമയം റിയാദ് എയറിന്റെ ഉദ്ഘാടന സര്‍വീസ് എങ്ങോട്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 2030നകം മിഡില്‍ ഈസ്റ്റിലെയും 6 ഭൂഖണ്ഡങ്ങളിലെയും 100 രാജ്യാന്തര നഗരങ്ങളില്‍ സര്‍വീസ് നടത്തുകയാണ് ലക്ഷ്യമെന്നും ഡൗഗ്ലസ് പറഞ്ഞു.
72 ബോയിങ് 787 എസ്, 60 എയര്‍ബസ് എ32നിയോസ് എന്നിവ ഉള്‍പ്പെടെ 132 വിമാനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഓര്‍ഡര്‍ നല്‍കിയത്. രാജ്യത്തേക്കുള്ള കണക്ടിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുകയാണ് എയര്‍ലൈനിന്റെ ലക്ഷ്യങ്ങളിലൊന്ന്.